Monday, March 9, 2015

വെള്ളം സമൃദ്ധിയായി കിട്ടുന്നയിടം സ്വര്‍ഗം ..!!





കാസര്‍കോട്ടെ ചേച്ചീടെ വീട്ടിലെ വെള്ളത്തിന്റെ വിശേഷങ്ങള്‍ മുമ്പ് എഴുതീട്ടുള്ളതാ.. അതിവിടെ ... വായിക്കാം . ഇപ്പോ അവര് കുറച്ചുംകൂടി മോഡേണ്‍ ആയി .. 

 
എന്നാപ്പിന്നെ കുറച്ച് ഫോട്ടോസ് ഇട്ടേക്കാം എന്ന് കരുതി .. അത്രയേള്ളൂ ...
 വീടിന്റെ പിന്നിലെ കുന്നുകേറുന്നു.. (കാടിപ്പോ റബര്‍ക്കാടായി .!)
 ചെറിയൊരു വഴി വെട്ടിയുണ്ടാക്കിയിരിക്കുന്നു, ഒരാള്‍ക്ക് പോകാവുന്ന വീതിയില്‍ ..
 വഴി വെട്ടിയപ്പോള്‍ വെട്ടിമാറ്റാനാവാത്ത വലിയൊരു പാറക്കഷ്ണം.. അതുള്ളതുകൊണ്ട് പാപനാശിനിയിലേക്കുള്ള വഴിയിലെ പുനര്‍ജ്ജനി നൂഴല്‍ എന്ന് ഞങ്ങള്‍ പേരിട്ടു !!
 ഉറവയിലേക്കുള്ള വഴി !!!
 പലവഴിയിലൂടെ ഉറവയെടുത്ത വെള്ളം, വെട്ടിയുണ്ടാക്കിയ മണ്‍തിട്ടിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം....ഇതെല്ലാം പൈപ്പിലൂടെ താഴേക്ക്... കരിയിലകളും മറ്റുമുള്ളതിനാല്‍ അരിക്കാന്‍ എന്തോ സംവിധാനം പൈപ്പില്‍ വെച്ചിട്ടുണ്ട്..വലിയ ശുദ്ധീകരണം ഒന്നുമില്ല...
 ഗുഹപോലെ ഉള്ളിലേക്ക് വീണ്ടും വഴി..
 രണ്ടുവശത്തേക്കും....
 ഈ വഴിയില്‍ അടിയിലൂടെ പൈപ്പ് പോകുന്നുണ്ട്..
 വഴിയുടെ അറ്റത്ത് എത്തുമ്പോള്‍ പിന്നെ പൈപ്പ് മണ്ണിനുമുകളിലൂടെത്തന്നെ...

 ഒടുവില്‍ ഈ ടാങ്കിലേക്ക്...2500ലിറ്ററിലധികം വെള്ളംകൊള്ളും... ടാങ്ക് നിറയുമ്പോ പിന്നീടുള്ള വെള്ളം പറമ്പിലേക്ക് പോകാന്‍ ചാലുകള്‍ ഇട്ടിട്ടുണ്ട്... ടാങ്കില്‍നിന്ന് വീട്ടിലേക്ക് മുഴുവന്‍ വെള്ളം സപ്ലൈ.. (ടാങ്ക് നിറയാന്‍ മോട്ടോര്‍ അടിക്കണ്ട.. വെള്ളം തീരുമെന്ന പേടിയും വേണ്ട.. സ്വര്‍ഗംതന്നെ...)

 

9 comments:

  1. വെള്ളം വെള്ളം സര്‍വത്ര !!!

    ReplyDelete
  2. വെള്ളം ജീവന്റെ ആധാരം!!

    ReplyDelete
  3. മലംപ്രദേശങ്ങളില്‍ ആളുകള്‍ ധാരാളമായുപയോഗിക്കുന്ന രീതിയാണ് ഹോസ് ഉപയോഗിച്ച് വെള്ളമെത്തിക്കുന്നത്. നല്ല വെള്ളം ലഭിക്കും.

    ReplyDelete
  4. വായനക്കും അഭിപ്രായത്തിനും നന്ദി :)

    ReplyDelete
  5. vellam illatha avastha alochikkan vayya.

    ReplyDelete
  6. ഇതിനെയാണ് തുളുനാട്ടില്‍ സുരങ്കം എന്ന് പറയുന്നത്, ഈ ഗ്രാമത്തില്‍ പൊസഡിഗുംപെ എന്ന മലയ്ക്ക് കീഴിലായി രണ്ടായിരത്തോളം സുരങ്കങ്ങളുണ്ട്. പലതും നീരുറവ വറ്റി

    ReplyDelete
  7. ഇതിനെയാണ് തുളുനാട്ടില്‍ സുരങ്കം എന്ന് പറയുന്നത്, ഈ ഗ്രാമത്തില്‍ പൊസഡിഗുംപെ എന്ന മലയ്ക്ക് കീഴിലായി രണ്ടായിരത്തോളം സുരങ്കങ്ങളുണ്ട്. പലതും നീരുറവ വറ്റി

    ReplyDelete